വെളിച്ചെണ്ണയ്ക്ക് 'തീ' പിടിക്കുന്നു ഇന്നലെയും വില കൂടി ഉല്‍പാദനക്ഷാമമെന്ന് വ്യാപാരികള്‍
കോഴിക്കോട്: ഉല്‍പാദനത്തിലുണ്ടായ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെളിച്ചെണ്ണ ചില്ലറ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ലിറ്ററിന് 200-225 രൂപവരെയാണ് വില. ഓണം മുതലാണ് വെളിച്ചെണ്ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലിറ്ററിന് 120-130 രൂപയായിരുന്നു വില. കോഴിക്കോട് മാര്‍ക്കറ്റില്‍ ഇന്നലെ ക്വിന്റലിന് 100 രൂപ വര്‍ധിച്ച് 18,900 രൂപയായി.
മഴ തുടരുന്നതിനാല്‍ തേങ്ങയുടെ ഉല്‍പാദനം ഇനിയും വര്‍ധിക്കാന്‍ സാധ്യത കുറവാണെന്നും വില കുറയാനുള്ള സാഹചര്യം ഇതോടെ മങ്ങുമെന്നുമാണ് വ്യാപാരികളുടെ കണക്കു കൂട്ടല്‍. 2015 നു ശേഷം ഇതാദ്യമായാണ് വെളിച്ചെണ്ണ വിലയില്‍ ഇത്രയേറെ കുതിച്ചു കയറ്റമുണ്ടാകുന്നത്. പ്രതിസന്ധി മുതലെടുത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയും വിപണിയിലെത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ കാങ്കയത്തു നിന്നാണ് കേരളത്തിലേക്ക് മായം കലര്‍ന്ന വെളിച്ചെണ്ണ എത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
വെളിച്ചെണ്ണ വില കൂടിയതിനെ തുടര്‍ന്ന് തേങ്ങയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. തേങ്ങയൊന്നിന് ശരാശരി 15 രൂപവരെ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കിലോക്ക് 38 രൂപ വരെ കഴിഞ്ഞ ദിവസം തേങ്ങവില വര്‍ധിച്ചെങ്കിലും 36.50 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി നിരക്ക്.
76,643ലക്ഷം തേങ്ങ ഉല്‍പാദിപ്പിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരുന്നു. തേങ്ങയുടെ കയറ്റുമതി വര്‍ധിച്ചതും ഉല്‍പാദനക്ഷാമത്തിന് കാരണമാണ്. പലരാജ്യങ്ങളും വെളിച്ചെണ്ണയ്ക്കു പകരം നാളികേരമാണ് കയറ്റുമതി ചെയ്യുന്നത്.
വെളിച്ചെണ്ണയിലെ മായം ചേര്‍ക്കലിനെ തുടര്‍ന്നാണ് കയറ്റുമതി കുറച്ചത്. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് തേങ്ങ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അവിടെയും ഉല്‍പാദനക്ഷാമമാണ്. ശബരിമല സീസണ്‍ കൂടി ആരംഭിച്ചാല്‍ ആവശ്യം വര്‍ധിക്കുന്നതിനാല്‍ വെളിച്ചെണ്ണയുടെ വില വീണ്ടും കൂടിയേക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."