വൃന്ദാവനും ബര്‍സയും തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കി യു.പി സര്‍ക്കാര്‍; മദ്യം, മാംസം എന്നിവയ്ക്ക് വിലക്ക്
ലഖ്നൗ: വൃന്ദാവന്‍, ബര്‍സാന എന്നീ രണ്ട് സ്ഥലങ്ങളെയും തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍. ഇവിടെ ഇനി സസ്യേതര ഭക്ഷണങ്ങള്‍ അനുവദിക്കില്ല.
കൃഷ്ണന്റെയും രാധയുടേയും ജന്മസ്ഥലങ്ങളായാണ് വൃന്ദാവനും ബര്‍സാനയും അറിയപ്പെടുന്നത്. ഇവയെ തീര്‍ഥാടക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതിന് പുറമെ, ഇവിടെ മുട്ട, മാംസ ഭക്ഷണങ്ങള്‍, മദ്യം എന്നിവയ്ക്കും യുപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്തരുടെ സന്ദർശനവും ടൂറിസം സാധ്യതയും പരിഗണിച്ചാണ് ഈ സ്ഥലങ്ങളെ വിശുദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നവംബര്‍ 22 മുതല്‍ മൂന്ന് ഘട്ടമായി യുപിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ നടപടി.
ഇരുസ്ഥലങ്ങളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 350 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."