മുഖ്യമന്ത്രിക്ക് വിഎംസുധീരന്റെ കത്ത്
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സമരത്തിലാണ്.
സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇവരുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അവഗണനയ്‌ക്കെതിരെയാണ് സമരം നടന്നുവരുന്നത്. ഒക്ടോബര്‍ 31 ന് അവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം നടത്തുകയാണ്.
10 ജില്ലാ ആസ്ഥാനങ്ങളില്‍ മുപ്പതിനായിരം പേരെ നേരില്‍ കണ്ടണ്ട് പതിനായിരത്തോളം രേഖകള്‍ പരിശോധിച്ച് ഡോ. ജയരാജ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിനൊന്നും ആവശ്യമായ തുടര്‍ നടപടികള്‍ ഉണ്ടണ്ടാകുന്നില്ല. കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് കാണുന്നത്.
തികഞ്ഞ മാനുഷിക പരിഗണനയോടെ കൈകാര്യം ചെയ്യേണ്ടണ്ട ഈ വിഷയത്തില്‍ മനുഷ്യത്വരഹിതമായ നിഷ്‌ക്രിയത്വമാണ് സര്‍ക്കാരിന്റേത്. മുഖ്യമന്ത്രി അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് എന്റെ അഭ്യര്‍ഥന. സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ വിവിധ സംഘടനകളുടെ ഏകോപനവേദിയായ 'സേക്രഡി'നെ (സ്റ്റേറ്റ് അസോസിയേഷന്‍ ഫോര്‍ കോഓഡിനേറ്റിങ് റീഹാബിലിറ്റേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് ഡവലപ്‌മെന്റ്‌ലി ഡിസേബിള്‍ഡ്) ഉടനെ തന്നെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും പ്രശ്‌നപരിഹാരമുണ്ടണ്ടാക്കണമെന്നും താല്‍പര്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."