കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങി
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനമായിരുന്നു രാഷ്ട്രപതി കൊച്ചിയില്‍ പങ്കെടുത്ത ഏക ചടങ്ങ്.
ഹൈക്കോടതിയിലെ ചടങ്ങിനുശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.
കൊച്ചി മേയര്‍ സൗമിനി ജയിന്, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര് കാര്‍വെ, ഡി.ജി.പി ലോക്നാഥ് ബഹ്റ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി പി. വിജയന്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി രാധാകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."