ഗോരക്ഷകര്‍ ക്രിമിനലുകളെന്ന പ്രസ്താവന മോദി പിന്‍വലിക്കണമെന്ന് തൊഗാഡിയ
ന്യൂഡല്‍ഹി: ഗോരക്ഷ വിഷയത്തില്‍ നരേന്ദ്രമോദിക്കെതിരേ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. ഗോരക്ഷകരെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണമെന്ന് തൊഗാഡിയ.
ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നത് സാമൂഹികവിരുദ്ധര്‍ ആണെന്നും ഗോരക്ഷകരില്‍ 80ശതമാനവും ക്രിമിനലുകളാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിനെതിരേയാണ് തൊഗാഡിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമം നടത്തുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങളറിഞ്ഞപ്പോള്‍ തനിക്ക് ദേഷ്യമുണ്ടായെന്നും മോദി പറഞ്ഞിരുന്നു.
മോദി ഗോരക്ഷകര്‍ക്കെതിരേ പറഞ്ഞ പ്രസ്താവന പിന്‍വലിക്കണമെന്നും രാജ്യവ്യാപക നിരോധനത്തിനായി പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഗോ രക്ഷയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വ്യാപക ആക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."