ഭൂമി ഇടപാടിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തരുത്
കൊച്ചി: ഭൂമി ഇടപാടുകളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വസ്തുവ്യാപാരം നാശത്തിലേക്ക് കൂപ്പുകുത്താന്‍ ഇത് കാരണമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നോട്ടു നിരോധനത്തിന് ശേഷം ഭൂമി രജിസ്‌ട്രേഷനുകള്‍ 30 ശതമാനത്തോളം കുറവുണ്ടായി. ഇത് നിര്‍മാണ-വ്യാപാരമേഖലകളെ പ്രതികൂലമായി ബാധിച്ചു. മുദ്രപ്പത്രത്തിനും രജിസ്‌ട്രേഷനും പുറമെ 12-18 ശതമാനം ജി.എസ്.ടി. കൂടിയാവുമ്പോള്‍ വസ്തു വ്യാപാരം അസാധ്യമാകുന്ന സ്ഥിതിയുണ്ടാകും. സംസ്ഥാനസര്‍ക്കാരുകളെ വരുതിയിലാക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢതന്ത്രമാണിതെന്നും അവര്‍ ആരോപിച്ചു.
കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി കമാല്‍ മാക്കിയില്‍, കെ.എം നാസ്‌റുദ്ദീന്‍, കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ പടമാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."