റിയോയിലെ കര്‍ക്കിടകം
നാട്ടിലെ കര്‍ക്കിടകത്തിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് റിയോയിലെ മഴത്തുള്ളികളുടെ ഈണം കാതുകളിലേക്കെത്തുന്നത്. ഒളിംപിക്‌സിന്റെ തുടക്കം മുതല്‍ മഴ വില്ലനായി. ആറാം ദിവസവും നല്ല മഴ പെയ്തിരുന്നു. മഴ കാരണം സംഘാടകര്‍ക്ക് ചില മത്സരങ്ങളെല്ലാം മാറ്റിവയേ്ക്കണ്ടി വന്നു. കര്‍ക്കിടകത്തിലെ തോരാതെ പെയ്യുന്ന മഴയുടെ അനുഭൂതിയാണ് ഇവിടെയും. പല വിദേശ താരങ്ങളും മഴ ആവോളം ആസ്വദിച്ചു. ചിലര്‍ പുറത്തിറങ്ങി മഴ കൊണ്ടു. പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട റിയോയില്‍ മഴ സാധാരണമാണ്. മലയുടെ താഴ്ഭാഗത്താണ് മത്സങ്ങള്‍ നടക്കുന്ന ഏഴ് വേദികളുള്ളത്.
മഴയെത്ത് റോഡും തോടും ഒന്നാകുന്ന കാഴ്ചയൊന്നും ഇവിടെയില്ല. മഴയെത്തിയാല്‍ പിന്നെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വല്ലാത്ത മടിയാണ്.
എന്തായാലും ഒളിംപിക്‌സ് വന്‍ വിജയമാക്കാന്‍ ബ്രസീലുകാര്‍ക്ക് ഏതു മഴയത്തും ഇറങ്ങിയേ മതിയാകൂ. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു.
കാറ്റു കാരണം തുഴച്ചില്‍ പോലുള്ള മൂന്നിലധികം മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. സാധാരണ ബ്രസീലില്‍ മഴക്കാലമല്ലെങ്കിലും കാലം തെറ്റിയാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മഴ മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. മഴ തുടരുകയാണെങ്കില്‍ അത്‌ലറ്റുകള്‍ക്കും സംഘാടകര്‍ക്കും കന്നത്ത തിരിച്ചടിയാകും.
പെട്ടെന്ന് മാറുന്ന കാലാവസ്ഥയാണ് റിയോയിലേത്. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപത്താണ് എന്നതിനാല്‍ ഏതു കാലാവസ്ഥയും പ്രതീക്ഷിക്കാം.
ശക്തമായ തണുപ്പു കാരണം ബീച്ച് വോളിക്കെത്തിയ വിദേശ താരങ്ങള്‍ ഓവര്‍ കോട്ട് ധരിച്ചായിരുന്നു പരിശീലനത്തിനെത്തിയത്.
ഇന്ത്യക്ക് കുടുതല്‍ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഇനങ്ങളാണ് നിലവില്‍ നടക്കുന്നത്. സാനിയ, ബൊപ്പണ്ണ സഖ്യം സെമിയിലെത്തിയതും 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ ലളിത ബാബറുടെ ഫൈനല്‍ പ്രവേശവും നല്ല പ്രതീക്ഷയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."