കൊല്ലം കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ പാലം തകര്‍ന്നു വീണ് ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്
കൊല്ലം: കൊല്ലം ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണം. ചവറ കെ.എം.എം.എല്‍ എം.എസ് യൂനിറ്റിന് സമീപമുള്ള ഇരുമ്പു പാലമാണ് തകര്‍ന്നത്. ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
[caption id="attachment_443421" align="alignnone" width="360"] ചവറ കെ.എം.എം.എല്‍ എം.എസ് യൂനിറ്റിന് സമീപം തകര്‍ന്ന ഇരുമ്പു പാലം.[/caption]
അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 20 പേര് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തേക്കെത്തുന്നത്. പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇരുപതോളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച പഴയ പാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."