HOME
DETAILS

സെസ് ഏര്‍പ്പെടുത്തി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

  
backup
October 30, 2017 | 6:35 PM

%e0%b4%b8%e0%b5%86%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%a6


തിരുവനന്തപുരം: വൈദ്യുതി വാങ്ങിയ വകയില്‍ അധികം ചെലവായ തുക കണ്ടെത്താന്‍ സെസ് ഐര്‍പ്പെടുത്തി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കം. മൂന്നു മാസത്തേക്ക് യൂനിറ്റിന് 14 പൈസ വീതം വര്‍ധിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയത്.
ഈ വര്‍ഷം ഓഗസ്റ്റ് വരെ കാലവര്‍ഷത്തിന്റെ അളവ് വളരെ മോശമായിരുന്നു. വന്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ പ്രതീക്ഷിച്ച സമയത്ത് ഒഡിഷയിലെ താപനിലയത്തില്‍നിന്നു മതിയായ വൈദ്യുതി ലഭിക്കാതിരുന്നതു കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് അധികം പണം ചെലവഴിച്ചു. എട്ട് ഏജന്‍സികളില്‍ നിന്നായി 3,632 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഈ സമയത്ത് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ 75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ. നവംബര്‍ എട്ടിന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നവംബര്‍ മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. വൈദ്യുതി വാങ്ങിയതിന്റെ പേരില്‍ നിരക്ക് കൂട്ടാനോ, സെസ് ഏര്‍പ്പെടുത്താനോ കഴിയില്ല. എന്നാല്‍ കെ.എസ്.ഇ.ബിയുടേതല്ലാത്ത കാരണങ്ങളാലുള്ള വൈദ്യുതി കമ്മി പരിഹരിക്കുന്നത് അപ്രതീക്ഷിത ചെലവായി കണക്കാക്കി ആ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വൈദ്യുതി നിരക്ക് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഓഗസ്റ്റിനു ശേഷം കേരളത്തിന് മികച്ച മഴയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതുകൊണ്ട് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  7 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago