ജി.എസ്.ടി ചരക്ക് സേവന നികുതി 'മേഖലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'
കാഞ്ഞങ്ങാട്: ജി.എസ്.ടി നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ അപാകതകളും അതുവഴി മാസം തോറും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണുകളുടെ അതീവ ഗുരുതരമായ സങ്കീര്‍ണതകളും ചെറുകിട വ്യാപാര വ്യവസായ മേഖലകളെയും ടാക്‌സ് പ്രാക്ടീഷണേഴ്‌സ് സമൂഹത്തിനെയും ഉന്മൂലനം ചെയ്യുമെന്ന് ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ലോകം ആകെ അംഗീകരിച്ചിട്ടുള്ള ഒരു പരിഷ്‌കൃത നികുതി സംവിധാനമാണ് ജി.എസ്.ടി. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട അപരിഷ്‌കൃത രൂപമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജി.എസ്.ടി പരോക്ഷ നികുതി മേഖലയില്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാസത്തെ മൊത്തം രജിസ്‌റ്റേര്‍ഡ് വ്യാപാരികളില്‍ കേവലം 14 ശതമാനം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ കേവലം പത്തുശതമാനം പിരിക്കുവാന്‍ 86 ശതമാനം രജിസ്റ്റേര്‍ഡ് വ്യാപാരികളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും ഭാരാവാഹികള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, നവീന്‍ കുമാര്‍, മറിയാമ്മ, യതീഷ് കാമത്ത്, നാഗരാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."