HOME
DETAILS
MAL
ശിശുകേന്ദ്രം: ജര്‍മന്‍ വികാരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
backup
October 30 2017 | 18:10 PM
കോയമ്പത്തൂര്‍: തൃശ്നാപള്ളിയിലെ സുബ്രഹ്മണ്യപുരത്തില്‍ അനധികൃതമായി ശിശുസംരക്ഷണകേന്ദ്രം നടത്തിയ ജര്‍മന്‍ സ്വദേശിയായ വികാരി കിനിയോന് ജേക്കബ്ബിനെ (62) സി.ബി.ഐ അറസ്റ്റ് ചെയ്തു.
2016 തൊട്ട് അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ഈ ശിശുക്ഷേമ കേന്ദ്രത്തില്‍ 89 പെണ്‍കുട്ടികളുണ്ടായിരുന്നു.
പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന കേന്ദ്രമായിട്ടാണ് ഇത് അറിയപ്പെടുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ നാരായണന് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിദേശങ്ങളിലേക്ക് കടത്തിയൊണ് ആരോപണം. സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ കിനിയോന് ജേക്കബിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."