അംഗപരിമിതന് ചികിത്സ ആശുപത്രി വരാന്തയില്‍
കാസര്‍കോട്: പൊട്ടിയ സ്ലാബില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കാലൊടിഞ്ഞ അംഗപരിമിതന് ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചു. കാറഡുക്കയിലെ മാലിങ്കുനായരുടെ മകന്‍ കെ. കുഞ്ഞിരാമനാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചത്.
ഇതേതുടര്‍ന്ന് ഇയാള്‍ ആശുപത്രി വരാന്തയിലാണ് കഴിയുന്നത്. 10 ദിവസം മുന്‍പാണ് നഗരത്തിലെ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഓവുചാലിലെ പൊട്ടിയ സ്ലാബിനിടയില്‍ കാല്‍വഴുതി വീണത്.
തുടര്‍ന്ന് കാലൊടിഞ്ഞ കുഞ്ഞിരാമനെ പരിസരത്തുണ്ടായവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കൂടെ ആരും ഇല്ലാത്തതിനാല്‍ കിടത്തി ചികിത്സിക്കാനാകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്.പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഇടതുകാല്‍ തളര്‍ന്ന കുഞ്ഞിരാമന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനും സാധിക്കില്ല.
ഭാര്യയും രണ്ടു പെണ്‍മക്കളും ഇയാള്‍ക്കുണ്ടെങ്കിലും ഇവരും ഇയാളെ പരിചരിക്കാന്‍ തയാറായിട്ടില്ല. അടക്ക പൊതിച്ചുള്ള ജോലി ചെയ്താണ് കുഞ്ഞിരാമന്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."