HOME
DETAILS

കെ.എ.എസിന് പി.എസ്.സി അംഗീകാരം; വിജ്ഞാപനം ഉടന്‍

  
backup
October 30 2017 | 20:10 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be

തിരുവനന്തപുരം: മലയാള പരീക്ഷ നിര്‍ബന്ധമാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസി(കെ.എ.എസ്)ന്റെ കരട് ചട്ടത്തിന് അനുമതി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. നാളെ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നതോടെ നിയമനത്തിനുള്ള നടപടികള്‍ പി.എസ്.സി ആരംഭിക്കും. ഈ വര്‍ഷം വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിക്കും. കെ.എ.എസില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ മലയാളത്തില്‍ പ്രാവിണ്യം തെളിയിക്കുന്ന ഒരു പരീക്ഷ കൂടി പാസാകണമെന്ന വ്യവസ്ഥയാണ് പി.എസ്.സി ഉള്‍പ്പെടുത്തിയത്. റവന്യൂടെസ്റ്റ്, ജുഡീഷ്യല്‍ ടെസ്റ്റ്, മാനുവല്‍ ഓഫ് പ്രൊസീജിയര്‍, സെക്രട്ടേറിയറ്റ് മാനുവല്‍ ഓഫ് പ്രൊസീജിയര്‍ എന്നിവയ്ക്ക് പുറമേയാണ് മലയാളം കൂടി ഉള്‍പ്പെടുത്തിയത്.


സര്‍വിസില്‍ കയറിയാല്‍ 18 മാസം പരിശീലനവും ആറുമാസം പ്രൊബേഷനുമായിരിക്കും. കെ.എ.എസിനുള്ള തെരഞ്ഞെടുപ്പിന് ആദ്യം പ്രാഥമിക പരീക്ഷയും അതില്‍ യോഗ്യത നേടിയാല്‍ വിവരണാത്മക പരീക്ഷയും നടത്തും. ഉപന്യാസ രീതിയിലുള്ള പരീക്ഷ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് വിവരണാത്മക പരീക്ഷയാക്കി പി.എസ്.സി തിരുത്തിയത്. പരീക്ഷയ്ക്ക് എത്ര പേപ്പര്‍ വേണമെന് പി.എസ്.സിയുടെ അക്കാദമിക് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ലോപ്പസ് മാത്യൂ, ഡോ. ഡി.സുരേഷ്‌കുമാര്‍, ഡോ. എം.ആര്‍.ബൈജു എന്നിവര്‍ തീരുമാനിക്കും. പരീക്ഷ പാസാകുന്നവര്‍ക്ക് അഭിമുഖം ഉണ്ടാകും. 80 ശതമാനം മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്കും 20 ശതമാനം മാര്‍ക്ക് അഭിമുഖത്തിനുമായിരിക്കും നല്‍കുക. അക്കാദമിക് കമ്മിറ്റി അംഗങ്ങള്‍ രാജസ്ഥാനില്‍ പോയി അവിടെ എങ്ങനെ നടപ്പിലാക്കി എന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുകൂടി പരിഗണിച്ചായിരിക്കും എത്ര പേപ്പര്‍ വേണമെന്നും, സിലബസ് എന്തായിരിക്കണമെന്നും വിവരണാത്മകപരീക്ഷ എങ്ങനെ വേണമെന്നും തീരുമാനിക്കുക.
യോഗ്യതയായി കേന്ദ്ര സര്‍ക്കാരോ യു.ജി.സിയോ അംഗീകരിച്ച സര്‍വകലാശാലകളുടെ ബിരുദം എന്നു കൂടി പി.എസ്.സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തില്‍ അംഗീകരിച്ച ബിരുദമെന്നാണ് സര്‍ക്കാര്‍ പി.എസ്.സിക്ക് നല്‍കിയ കരട് ചട്ടത്തില്‍ യോഗ്യതയായി ചേര്‍ത്തിരുന്നത്. പ്രായം, നിയമന രീതി, സ്ഥാനക്കയറ്റം, വകുപ്പുകള്‍, തസ്തികകള്‍ തുടങ്ങിയവ നയപരമായ കാര്യങ്ങളായതിനാല്‍ ഇതില്‍ പി.എസ്.സി ഭേദഗതി നിര്‍ദേശിച്ചിട്ടില്ല.
രണ്ടാം ഗസറ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10 ശതമാനം നീക്കിവച്ചുകൊണ്ടാണ് കെ.എ.എസ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാംനിര സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് വകുപ്പ്തല പരീക്ഷയിലൂടെ കെ.എ.എസിന്റെ മൂന്നിലൊന്ന് ഒഴിവുകളില്‍ നിയമനം നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു സര്‍ക്കാര്‍ സര്‍വിസിലും പ്രൊബോഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്കും മൂന്നിലൊന്ന് ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 32 വയസും ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍ നിന്നു നേരിട്ടുളള നിയമനത്തിന് പ്രായപരിധി 40 വയസും തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ ആദ്യത്തെ ഗസറ്റഡ് തസ്തികയിലുളളവരില്‍ നിന്നു തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുളളവരില്‍നിന്നു മാറ്റംവഴിയുളള നിയമനത്തിന് പ്രായപരിധി 50 വയസിനു താഴെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


സിവില്‍ സപ്ലൈസ്, കൊമേര്‍ഷ്യല്‍ ടാക്‌സസ്, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ലാന്‍ഡ് റവന്യൂ, കോ ഓപറേഷന്‍, സാംസ്‌കാരികം, ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, വ്യവസായം, ഓഡിറ്റ്, ഇന്‍ഷുറന്‍സ്, ലാന്‍ഡ് യൂസ് ബോര്‍ഡ്, ലോട്ടറീസ്, ട്രഷറി, ലേബര്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ്, നാഷണല്‍ സേവിങ്‌സ്, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍, തദ്ദേശം, സൈനിക് വെല്‍ഫെയര്‍, പട്ടികജാതി, പട്ടികവര്‍ഗം, സെക്രട്ടേറിയറ്റ് അഡ്മിനിസ്‌ട്രേഷന്‍, സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സ്റ്റേഷനറി, സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, ടൂറിസം, അര്‍ബന്‍ അഫയേഴ്‌സ് എന്നീ വകുപ്പുകളാണ് കെ.എ.എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago