ചിന്നാറില്‍ പുതിയ തവളകളെ കണ്ടെത്തി
പാലക്കാട്: മൂന്നാര്‍ വന്യജീവി വിഭാഗം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ ഉഭയ, ഉരഗ ജീവികളെക്കുറിച്ചുള്ള കണക്കെടുപ്പില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട 16 തവളകളെ ഉള്‍പ്പടെ 31 ഇനം ഉഭയ, ഉരഗ ജീവികളെ കണ്ടെത്തി. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ചുവപ്പു പട്ടികയിലെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ളതും മൂന്നാറില്‍ കണ്ടുവരുന്നതുമായ ഗ്രീറ്റ് ഇലത്തവള, മലമുകളിലെ അരുവികളില്‍ കാണുന്ന പച്ചച്ചോല മരത്തവള, വലിയ ചോലമരത്തവള, 13 മില്ലി മീറ്റര്‍ വലിപ്പം വരുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ തവളയായ ആനമലരാത്തവള തുടങ്ങി 16 ഇനം തവളകളെയും ഐ.യു.സി.എന്‍ ചുവപ്പ് പട്ടികയില്‍ വംശനാശ ഭീഷണി നേരിടുന്ന ആനമല പല്ലി, നീലവാലന്‍ അരണ, മലമ്പ് പച്ചോല പാമ്പ്, ചോല മണ്ഡലി, പറക്കുംപാമ്പ് തുടങ്ങി 29 ഇനം ഉരഗങ്ങളെയുമാണ് കണ്ടെത്തിയത്. ഇതുവരെ നടത്തിയ പഠനങ്ങളില്‍ മൊത്തം 52 ഇനം ഉരഗജീവികള്‍ ചിന്നാറിലുണ്ട്. മഴനിഴല്‍ പ്രദേശമായ ഇവിടെ മുള്‍ക്കാടുകളും പുഴയോര കാടുകളും ഉയരം കൂടിയ പുല്‍മേടുകളും ഷോലക്കാടുകളും അടങ്ങുന്ന പതിനൊന്ന് ഇടങ്ങളിലായി പകലും രാത്രിയുമായാണ് സര്‍വേ നടത്തിയത്. ഒരേ സമയം നാല് പേരടങ്ങുന്ന ടീമായാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."