വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്
തിരുവനന്തപുരം: വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ നടനും എം.പിയുമായ സുരേഷ് ഗോപി വെട്ടിച്ചത് 15 ലക്ഷം രൂപയുടെ നികുതി.
സുരേഷ് ഗോപി എം.പി എന്ന നിലയില്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന പി.വൈ 01 ബി.എ 999 എന്ന നമ്പര്‍ ഓഡി ക്യൂ സെവന് മോഡല്‍ വാഹനത്തിനാണ് പോണ്ടിച്ചേരിയില്‍നിന്ന് രജിസ്ട്രേഷന് സംഘടിപ്പിച്ചത്. പോണ്ടിച്ചേരിയിലെ സാധാരണക്കാര്‍ മാത്രം താമസിക്കുന്ന ഫ്ളാറ്റിന്റെ വിലാസത്തിലാണ് അപേക്ഷ നല്‍കിയത്. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്മെന്റ് പുതുപ്പേട്ടൈ, പുതുച്ചേരി എന്ന വിലാസമാണ് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചത്.
കേരളത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ സംസ്ഥാനത്തിന് 15 ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമായിരുന്നു. എന്നാല്‍, വ്യാജ മേല്‍വിലാസം സംഘടിപ്പിച്ച് ഒന്നര ലക്ഷം രൂപ മാത്രം നല്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സുരേഷ് ഗോപിക്ക് ഉടന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കും. ഇതിനായി പുതുച്ചേരി കമ്മിഷണറില്‍നിന്ന് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലും അമലപോളും പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."