യമനില്‍ ബോംബാക്രമണം: 40 ഹൂതി സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികളുടെ ട്രെയിനിങ് ക്യാംപുകള്‍ ലക്ഷ്യമാക്കി അറബ് സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ 40 ഹൂതി സൈനികര്‍ കൊല്ലപ്പെട്ടു. ധമര്‍ മേഖലയിലെ പടിഞ്ഞാറും തലസ്ഥാന നഗരിയായ സന്‍ആയുടെ തെക്കു ഭാഗത്തുമുള്ള പരിശീലന ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് ഇന്നലെ വ്യോമാക്രമണം നടത്തിയത്.
ഉത്തര യമനിലെ ജവാഫ് മേഖലയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഹൂതി സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സൂഫിയും കൊല്ലപ്പെട്ടതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയുടെ വടക്ക് ഭാഗത്തുള്ള ജറീഫ് സൈനിക ക്യാംപും സഖ്യസേന ആക്രമിച്ചിട്ടുണ്ട്. എന്നാല്‍, നാശ നാഷ്ടങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ഞായറാഴ്ചയ റിയാദില്‍ സഖ്യസേന രാജ്യങ്ങളുടെ യോഗം ചേര്‍ന്ന് യമനിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ആക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."