HOME
DETAILS

ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടി

  
Web Desk
January 15, 2025 | 3:37 AM

gabriel jesus injury and miss full season for arsenal

ലണ്ടൻ: ആഴ്സണലിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന് സീസൺ മുഴുവൻ നഷ്ടമാവുമെന്ന് റിപ്പോർട്ടുകൾ. ഇഎഫ്എൽ കപ്പിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ജീസസിന് പരുക്ക് പറ്റിയത്. ഇതിനു പിന്നാലെ താരം മത്സരത്തിൽ നിന്നും പുറത്താവുകയായിരുന്നു. ഇപ്പോൾ ജീസസിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

ജീസസിന്റെ പരുക്ക് ഈ സീസണിൽ കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്‌സണലിന് കനത്ത തിരിച്ചടിയായിരിക്കും നൽകുക. നിലവിൽ പീരങ്കിപ്പടയുടെ ഏക സ്‌ട്രൈക്കർ ആണ് ജീസസ്. ഈ സാഹചര്യത്തിൽ ജനുവരി ട്രാൻഫർ വിൻഡോയിൽ ആഴ്‌സണൽ മറ്റൊരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമോ എന്നും കണ്ടുതന്നെ അറിയണം. 

ആഴ്സണലിനായി തകർപ്പൻ പ്രകടനങ്ങളാണ് ഈ സീസണിൽ ഇതുവരെ ജീസസ് നടത്തിയിരുന്നത്. പുതിയ സീസണിൽ ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം ഇതുവരെ നേടിയത്. 

ജീസസിന് പുറമെ ആഴ്സണലിന്റെ മറ്റ് പ്രധാന താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ബുക്കയോ സാക്ക, ടകെഹിറോ ടോമിയാസു, ബെൻ വൈറ്റ്,  ഏഥാൻ നവാനേരി, റിക്കാർഡോ കാലാഫിയോറി എന്നീ താരങ്ങളും പരുക്കിന്റെ പിടിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  6 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  6 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  6 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  6 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  6 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  6 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  6 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  6 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  6 days ago