HOME
DETAILS

ഹസാർഡിന് ശേഷം ഒരേയൊരാൾ മാത്രം; ചെൽസിക്കൊപ്പം ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട

  
January 15, 2025 | 2:34 AM

cole palmer create a new record in chelsea

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചെൽസി-ബേൺ മൗത്ത് മത്സരം സമനിലയിൽ പിരിഞ്ഞു. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ 13ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യം ലീഡ് നേടിയത്. ഈ സീസണിലെ പാൽമറിന്റെ 20ാം ഗോൾ കോൺട്രിബ്യുഷൻ ആയിരുന്നു ഇത്. 

ഇതോടെ ഒരു തകർപ്പൻ നേട്ടവും പാൽമർ സ്വന്തമാംക്കി. തുടർച്ചയായ രണ്ടാം സീസണിൽ ആണ് പാൽമർ 20+ ഗോൾ കോൺട്രിബ്യുഷൻ നടത്തുന്നത്. ചെൽസിയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ഈഡൻ ഹസാർഡിന് ശേഷം ഇത്തരത്തിൽ ഒരു നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും പാൽമറിന് ഇതിലൂടെ സാധിച്ചു. 2012, 2013, 2014 എന്നീ തുടർച്ചയായ മൂന്ന് സീസണുകളിൽ ആയിരുന്നു ഹസാഡ് 20+ ഗോൾ കോൺട്രിബ്യുഷൻ നടത്തിയത്. 

എന്നാൽ രണ്ടാം പകുതിയിൽ ജസ്റ്റിൻ ക്ലൂവർട്ട്(50), അന്റോയിന് സെമെനിയോ(68) എന്നിവരുടെ ഗോളുകളിലൂടെ ബേൺ മൗത്ത് മുന്നിൽ എത്തുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ റീസ് ജയിംസിന്റെ ഗോളിൽ ചെൽസി സമനില പിടിക്കുകയായിരുന്നു. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ പിന്നിട്ടപ്പോൾ 10 വിജയവും എട്ട് സമനിലയും നാല് തോൽവിയുമായി 37 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെൽസി. ജനുവരി 21ന് വോൾവസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  a day ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  a day ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  a day ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  a day ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  a day ago
No Image

ശബരിമല സപോട്ട് ബുക്കിങ്:  എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി

Kerala
  •  a day ago
No Image

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബഹ്‌റൈനിൽ

uae
  •  a day ago
No Image

അങ്ങനെ കല്യാണം കളറായി: തൃശൂരിൽ കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കി; ചോദ്യം ചെയ്ത് പ്രദേശവാസികൾ; ഒടുവിൽ കല്ലേറും കൂട്ടത്തല്ലും

Kerala
  •  a day ago