HOME
DETAILS
MAL
വാനാക്രൈ: ബ്രിട്ടന്റെ ആരോപണങ്ങളെ തള്ളി ഉ.കൊറിയ
backup
November 01 2017 | 01:11 AM
പ്യോങ്യാങ്: സൈബര്‍ലോകത്തെ വിറപ്പിച്ച വാനാക്രൈ ആക്രമണത്തെ ചൊല്ലിയുള്ള ബ്രിട്ടീഷ് ആരോപണങ്ങളെ തിരിച്ചടിച്ച് ഉത്തര കൊറിയ. അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായ കണക്കുകൂട്ടലുകള്‍ മാത്രമാണെന്നും ദുരുദ്ദേശ്യപരമായി പടച്ചുണ്ടാക്കിയതാണെന്നും ഉ.കൊറിയ പ്രതികരിച്ചു.
ബ്രിട്ടനില്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ്(എന്‍.എച്ച്.എസ്) അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ച റാന്‍സംവയര്‍ ആക്രമണത്തിനു പിന്നില്‍ ഉ.കൊറിയയാണെന്ന് ഒരു ബ്രിട്ടീഷ് മന്ത്രി ആരോപിച്ചിരുന്നു.
ഇതിനെതിരേയാണ് ഉ.കൊറിയന്‍ വക്താവ് രംഗത്തെത്തിയത്.കഴിഞ്ഞ മെയിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ നാലില്‍ മൂന്ന് എന്‍.എച്ച്.എസ് ട്രസ്റ്റുകളിലും പ്രവൃത്തി തടസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."