HOME
DETAILS
MAL
ഗൗരിയുടെ ആത്മഹത്യ; അധ്യാപികമാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം
backup
November 01 2017 | 01:11 AM
കൊല്ലം: ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിയുടെ ആത്മഹത്യക്ക് കാരണക്കാരായ അധ്യാപികമാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് പൊലിസിന് നിര്‍ദേശം നല്കി. ഇന്നലെ വൈകിട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍വച്ചാണ് കൊല്ലം എ.സി.പിയോട് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തില്‍ പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവംനടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലവിലുള്ളതിനാലാണ് അറസ്റ്റ് വെകുന്നതെന്ന് പൊലിസ് പറഞ്ഞെങ്കിലും ഇതിനെതിരായ വികാരമാണ് യോഗത്തിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."