HOME
DETAILS

കേരള ബാങ്ക്: സര്‍ക്കാര്‍ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി

  
backup
November 01 2017 | 20:11 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2


തൊടുപുഴ: മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ വിശദീകരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫിസും കേരളാ ഗവര്‍ണറുമാണ് പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ സഹകരണ വകുപ്പ് സെക്രട്ടറിയോടുമാണ് വിശദീകരണം തേടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഇഫ്ത്തിഖാറുദ്ദീന്‍ പ്രധാനമന്ത്രിയ്ക്കും കേരളാ ഗവര്‍ണര്‍ക്കും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കൂടുതല്‍ വിശദീകരണം ആരാഞ്ഞ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മടക്കി അയച്ചിരുന്നു. നടപടിക്രമങ്ങളില്‍ വന്ന വീഴ്ച അക്കമിട്ട് നിരത്തി, സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ആര്‍.ബി.ഐ മടക്കിയത് സംബന്ധിച്ച് സുപ്രഭാതമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ആര്‍.ബി.ഐ 2016 ഏപ്രില്‍ 21ന് പുറത്തിറക്കിയ ഉത്തരവുകള്‍ പാലിക്കാതെയായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.
കേരള ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സും ലീഗല്‍ സെല്ലും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
അതേസമയം കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.1996 -98 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഉദിച്ച ആശയമാണ് കേരള ബാങ്ക്. ഇപ്പോഴത്തെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്തിനെ അധ്യക്ഷനാക്കി അന്ന് പിണറായി വിജയന്‍ ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമ്മിഷന്‍ രൂപീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കൂടി ഉപദേശം ഇപ്പോള്‍ സര്‍ക്കാര്‍ തേടുന്നുണ്ട്.
കേരള ബാങ്ക് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നത് ജില്ലാ ബാങ്ക് ക്ലര്‍ക്ക് - കാഷ്യര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അയ്യായിരത്തോളം ഉദ്യോഗാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കും.
റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ താന്‍ നിസഹായനാണെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നു ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago