HOME
DETAILS
MAL
സ്വിസ് ദമ്പതികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം
backup
November 01 2017 | 20:11 PM
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ ആക്രമണത്തിനിരയായ സ്വിസ് ദമ്പതികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യതാമസം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരുക്ക് സുഖപ്പെടുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഐ.ടി.ഡി.സി ഹോട്ടലായ അശോകയില്‍ താമസ സൗകര്യം സൗജന്യമായിരിക്കുമെന്നറിയിച്ചുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇവര്‍ക്ക് കത്തയച്ചു. ഇവിടെ ഒരു രാത്രിയിലേക്കുള്ള വാടക 10,000 രൂപയാണ് ഈടാക്കുന്നത്. ഇതാണ് ഇരുവര്‍ക്കും സൗജന്യനിരക്കില്‍ നല്‍കുന്നത്. ദമ്പതികള്‍ ഇപ്പോള്‍ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ആകുന്നതോടെ ഇവരെ അശോക ഹോട്ടലിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."