HOME
DETAILS
MAL
പദ്ധതിയുമായി മുന്നോട്ടെന്നു ഗെയില്‍; സംരക്ഷണം നല്കുമെന്നു ഡി.ജി.പി
backup
November 02 2017 | 15:11 PM
കോഴിക്കോട്: പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അതുമായി മുന്നോട്ടു പോകുമെന്നും ഡി.ജി.എം എം. വിജു പറഞ്ഞു.
തെറ്റിദ്ധാരണയുടെ പേരിലാണ് ഇപ്പോഴുള്ള പ്രതിഷേധം. ഇതു തിരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗെയില്‍ കേരളത്തിന്റെ വികസന പദ്ധതിയാണെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സംരക്ഷണം നല്‍കുകയാണ് പൊലിസിന്റെ ചുമതല. അത് എത്രനാള്‍ വേണ്ടിവരുമെന്ന് പറയാനാകില്ല. മുക്കം സംഘര്‍ഷത്തിന് പിന്നില്‍ ആരുടെയെങ്കിലും താല്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കും. ഉത്തരമേഖലാ ഡി.ജി.പിയോടും ഇന്റലിജന്‍സിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."