കോടികള്‍ മുടിച്ച് ജലനിധി പദ്ധതി
തിരുനെല്ലി: സംസ്ഥാനത്തെ മിക്ക പഞ്ചായത്തിലും ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതി അവതാളത്തില്‍.
മിക്കയിടങ്ങളിലും പദ്ധതിക്കായി നിര്‍മിച്ച കുളവും ടാങ്കുമെല്ലാം കാടുകേറി നശിക്കുകയാണ്.
തിരുനെല്ലിയിലെ പതിനേഴ് വാര്‍ഡുകളിലെ ഓരോ വാര്‍ഡിലും രണ്ട് കുളവും ടാങ്കുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.
മൂന്നാം വാര്‍ഡ് കോട്ടമൂലയില്‍ 82 കുടുംബങ്ങള്‍ക്ക് പൈപ്പ് വഴി വെള്ളം വീട്ടിലെത്താന്‍ 48 ലക്ഷം രൂപ മുടക്കിയാണ് ടാങ്കും കുളവും പൈപ്പുലൈനും സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഒന്നും തന്നെ വിജയം കാണാതെ ലക്ഷണങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
ഒയിസ്ക്ക എന്ന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കന്വിനര് കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത്. ഏകദേശം അഞ്ചരകോടി രൂപ തിരുനെല്ലി പഞ്ചായത്തില്‍ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. ഗുണഭോക്തൃ വിഹിതമായ് ഓരോ കുടുംബത്തില്‍നിന്നും 1500 മുതല്‍ 3000 രൂപ വരെയാണ് പിരിച്ചെടുത്തത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളാണ് പദ്ധതിക്കായ് തിരഞ്ഞെടുക്കുന്നത്. കുടിവെള്ളത്തിന്റെ പേരില്‍ ആദിവാസികളുടെ പക്കല്നിന്നുപോലും തുക പിഴിഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."