ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു: ചെന്നിത്തല
തളിപ്പറമ്പ്: ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ഈ നില തുടര്‍ന്നാല്‍ സമരങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് പടയൊരുക്കം ജാഥക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തുന്ന സ്ഥലങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കുമെന്നും സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. കണ്ണൂരിലെ കൊലപാതകങ്ങള്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ബി.ജെ.പിയും സംയുക്തമായി ആസൂത്രണം ചെയ്യുന്നതാണ്. യു.ഡി.എഫിനെ ഇല്ലാതാക്കാനും ഈ കൂട്ടുകെട്ട് ശ്രമിക്കുന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ന്യൂനപക്ഷസംരക്ഷണം പ്രസംഗങ്ങളിലും പ്രസ്താവനകളിലും മാത്രമേയുളളൂ. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ എവിടെ നടന്നാലും കേസെടുക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ തന്നെയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങല്‍ക്ക് സഹായം നല്‍കി ബി.ജെ.പിക്ക് വീടുപണി ചെയ്യുകയാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയ ഒരാളോട് ജനങ്ങള്‍ കാണിച്ച സഹതാപം മാത്രമാണ് ഒ. രാജഗോപാലിന്റെ ജയം. ഇത് ബി.ജെ.പിയുടെ വിജയമാണെന്ന് കരുതണ്ടായെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."