HOME
DETAILS
MAL
അടുത്തത് മാര്‍ക്‌സ് ഗാര്‍ണിയര്‍ ?
backup
November 03 2017 | 01:11 AM
ലണ്ടന്‍: ബ്രിട്ടനില്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിവയ്ക്കുന്നത് തുടര്‍ക്കഥയാകുന്നു. അടുത്ത രാജി മന്ത്രി മാര്‍ക്ക് ഗാര്‍ണിയറുടേതാണെന്ന പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
മൈക്കല്‍ ഫാലനെതിരായ ആരോപണവും രാജിയും തെരേസ മേ മന്ത്രിസഭയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു. സെക്രട്ടറിമാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന് ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എം.പിമാര്‍ക്കെതിരേ ആരോപണമുയരുന്നുണ്ട്.
ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങിനല്‍കാന്‍ തന്റെ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെട്ടെന്ന ആരോപണമാണ് ഗാര്‍ണിയര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."