HOME
DETAILS

ജിഗ്നേഷ് മേവാനി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്‍തുണച്ചേക്കും

  
backup
November 03, 2017 | 2:05 PM

gujarat-dalit-leader-jignesh-mevani-meets-rahul-joins-his-rally

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ദലിത് നേതാവ് ജിഗ്നേഷ് മേവാനി കൂടിക്കാഴ്ച നടത്തി.

തങ്ങളുന്നയിക്കുന്ന കാര്യങ്ങളില്‍ തൊണ്ണൂറു ശതമാനവും ആവശ്യങ്ങള്‍ അല്ലെന്നും അവകാശങ്ങളാണെന്നും രാഹുല്‍ അറിയിച്ചതായി ജിഗ്നേഷ് മേവാനി മാധ്യമങ്ങളോടു പറഞ്ഞു.

ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയ്ക്കു ശേഷം രാഹുലിന്റെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്നേഷും പങ്കെടുത്തു.

കൂടിക്കാഴ്ചയില്‍ പതിനേഴ് ആവശ്യങ്ങളാണ് ജിഗ്നേഷ് ദലിത് വിഭാഗത്തിനായി മുന്നോട്ടുവച്ചത്. ഈ ആവശ്യങ്ങളെല്ലാം കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നു രാഹുല്‍ ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ ജിഗ്നേഷ് തൃപ്തി പ്രകടിപ്പിച്ചു. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ദലിത് വിഭാഗത്തിന്റെ പിന്തുണ നേടാനാകുമെന്നു കോണ്‍ഗ്രസും കണക്കുകൂട്ടുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പട്ടീദാര്‍ കമ്മിഷന്‍, ഒ.ബി.സി ക്വാട്ടയില്‍ സമുദായാംഗങ്ങള്‍ക്ക് സംവരണം, സംവരണ പ്രക്ഷോഭത്തിനിടെ മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ പട്ടേല്‍ സമുദായത്തിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു.

 

Gujarat Dalit Leader Jignesh Mevani Meets Rahul, Joins His Rally


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  a day ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  a day ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  a day ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago