HOME
DETAILS

തളിക്കുളത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി

  
backup
November 03, 2017 | 6:48 PM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%86

വാടാനപ്പള്ളി : തളിക്കുളം സെന്ററിനടുത്തുള്ള വീട്ടുപറമ്പില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് കെ.എസ്.ഇ.ബി ഓഫിസിനടുത്ത് കുന്നത്ത് ശാന്തകുമാരിയുടെ വീടിന്റെ മുറ്റത്ത് പ്രത്യേകതരം കാല്‍പാടുകള്‍ കണ്ടത്.
മുറ്റത്ത് മതിലിനോട് ചേര്‍ന്ന് നീളത്തില്‍ കുഴി ഉണ്ടാക്കി വലിയ വേരുകളും മറ്റും കടിച്ച് മുറിച്ച നിലയിലാണ്. പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ തന്നെയാണ് വീട്ടുമുറ്റത്തുള്ളതെന്ന് തളിക്കുളം ഗ്രാമ പഞ്ചായത്തംഗവും തളിക്കുളം ആനിമല്‍ സ്‌കോഡ് അംഗവുമായ എം.ആര്‍ രമേഷ് പറഞ്ഞു.
വലിയതും മൂര്‍ച്ചയേറിയതുമായ പല്ലുകള്‍കൊണ്ടാണ് വേരുകള്‍ കടിച്ച് മുറിച്ചിട്ടുള്ളതെന്നും മണ്ണിലേക്ക് താഴ്ചയില്‍ പതിഞ്ഞ കാല്‍പാടുകളാണ് കണ്ടതെന്നും രമേഷ് പറഞ്ഞു. പറമ്പില്‍ നിന്നും ലഭിച്ച പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങള്‍ ഇദേഹം ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനക്കയക്കുമെന്നും രമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തിന് ശേഷം മുറ്റത്ത് നിന്ന് മാംസത്തിന്റേതെന്ന് സംശയിക്കുന്ന ഗന്ധം ഉണ്ടായിരുന്നെന്നും രാത്രി ഏറെ വൈകിയും ഇതനുഭവപ്പെട്ടിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.
പുലിയിറങ്ങുന്ന പ്രദേശങ്ങളില്‍ ഇത് പോലെയുള്ള ഗന്ധം ഉണ്ടാകാറുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു. തളിക്കുളം സെന്ററില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ നിരവധി തെരുവ് നായക്കളെ കാണാതായതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കാണാതായ നായകളെ പുലി ഭക്ഷിക്കാനാണ് സാധ്യതയെന്നും ആനിമല്‍ സ്‌ക്വാഡ് അംഗങ്ങള്‍ പറയുന്നു.
തളിക്കുളത്ത് കണ്ട കാല്‍പാടുകള്‍ പുലിയുടെ വര്‍ഗത്തില്‍പ്പെട്ട കറ്റാംപുലിയെന്നും പട്ടി പുലിയെന്നും വിളിക്കുന്ന ജീവിയുടേതാകാനാണ് സാധ്യതയെന്നും ഇത്തരം പുലിയെ മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞാണി ഭാഗത്ത് കണ്ടെത്തിയിരുന്നതായും ആനിമല്‍ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ പറയുന്നു.
തളിക്കുളത്തിന്റെ സമീപ പ്രദേശങ്ങളില്‍ ചെറിയ കാടുകള്‍ ഉള്ളത് കൊണ്ട് തന്നെ പുലിയുടെ സാന്നിധ്യത്തെ സംശയിക്കുന്നതില്‍ തെറ്റില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും വന്യജീവികളെ പലപ്പോഴായി തളിക്കുളത്തും സമീപ പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  7 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  7 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  7 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  7 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  7 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  7 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  7 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  7 days ago