പടയൊരുക്കം: പദയാത്ര നടത്തി
പുല്‍പ്പളളി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് മുന്നോടിയായി കര്‍ഷക കോണ്‍ഗ്രസ് പുല്‍പ്പളളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി.
കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസ്ഡന്റ് ആന്റണി ചോലിക്കര അധ്യക്ഷനായി. പൊതുയോഗം കെ.പി.സി.സി വിചാര്‍വിഭാഗം ജില്ലാ ചെയര്‍മാന്‍ വി.എം പൗലോസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി തേക്കുമല, വി.എന്‍ ലക്ഷ്മണന്‍, വി.ആര്‍ മനോജ്, രവി താമരകുന്നേല്‍, പുഷ്‌കല രാമചന്ദ്രന്‍, സജി പെരുമ്പില്‍, വി.ടി തോമസ്, മണി പാമ്പനാല്‍, വിജയന്‍ തോപ്രാങ്കുടി,സുജാത ദിലീപ്, സിജു പൗലോസ്, ജോഷി കുരീക്കാട്ടില്‍, കെ.എം യല്‍ദോസ് എന്നിവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ വരവേല്‍പ്പ് നല്‍കുമെന്നും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് സു.ബത്തേരിയിലെത്തുന്ന പടയൊരുക്കത്തിന് വരവേല്‍പ് നല്‍കും.
ബത്തേരി ഗാന്ധി ജങ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം. പരിപാടിയില്‍ യു.ഡി.എഫിന്റെ ദേശീയസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി മുഹമ്മദ്, കെ.കെ അബ്രഹാം, എന്‍.എം വിജയന്‍, മാടക്കര അബ്ദുല്ല, ഡി.പി രാജശേഖരന്‍, പി.പി അയൂബ്, ടി.ജെ ജോസഫ്, എം.എ അസൈനാര്‍, ആര്‍.പി ശിവദാസ്, ബെന്നി കൈനിക്കല്‍, ഒ.എം ജോര്‍ജ്, പി.ആര്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം ഭാരവാഹികള്‍ ജില്ല മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദിന്റെ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പര്യടനം നടത്തി. പര്യടനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എ അസൈനാര്‍, അബ്ദുല്ല മാടക്കര, വി ഉമ്മര്‍ ഹാജി, ഹാരിഫ് സി.കെ, നിസാം കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി: പടയൊരുക്കം ജാഥക്ക് നവമ്പര്‍ ആഞ്ചിന് മാനന്തവാടിയില്‍ നല്‍കുന്ന സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനന്തവാടി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."