കാണികള്‍ തന്നെ താരങ്ങള്‍
ആലപ്പുഴ: മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരുന്നാണ് ഇന്നലെ വളളംകളിപ്രേമികള്‍ കരുത്തന്മാരുടെ പോരാട്ടം കണ്ടത്. രാവിലെ 11ന് ചെറുവളളങ്ങളുടെ മത്സരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കാണികള്‍ പുന്നമടയിലെത്തി.എല്ലാ വഴികളും ഇന്നലെ ചെന്നെത്തിയത് പുന്നമടയിലായിരുന്നു. രാവിലെ മുതല്‍ ഇരിപ്പിടങ്ങളില്‍ കാണികള്‍ നിറഞ്ഞു.
മറ്റു ജില്ലകളില്‍ നിന്നും വന്നവരും വിദേശീയരും ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും ആവേശത്തോടെയാണ് കളികാണാനെത്തിയത്. വഞ്ചിപ്പാട്ടും നാടന്‍പാട്ടും പാടിയെത്തിയ സംഘങ്ങളും വളളംകളിയ്ക്ക് മുമ്പു തന്നെ ആവേശം വിതറി.
വര്‍ധിത ആവേശമാണ് നെഹ്‌റു ട്രോഫിയോട് ജലോത്സവ പ്രേമികള്‍ക്കുള്ളത്. ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവം കൂടിയാണിത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കാണികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇക്കുറി അനുഭവപ്പെട്ടത്. ചെറുവളളങ്ങളുടെ മത്സരങ്ങള്‍ക്ക് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങും ചുണ്ടന്‍വളളങ്ങളുടെ മത്സരവും നടന്നത്. എന്നാല്‍ അക്ഷമരായി കാണികള്‍ കാത്തിരുന്നത് കളിയോടുളള അടങ്ങാത്ത ആവേശം കൊണ്ടുമാത്രമാണ്.മരത്തിന്റെ മുകളിലും തെങ്ങുകളുടേയും ഹൗസ്‌ബോട്ടുകളുടേയും എല്ലാം ഉയരങ്ങള്‍ ഇരിപ്പിടമാക്കി മാറ്റിയവരേയും കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."