കനത്ത മഴതുടരുന്നു; ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കം
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ഏറ്റവും കൂടുതല്‍ മഴയുള്ളത് ചെന്നൈ നഗരത്തിലാണ്. 2015ലേതിന് സമാനമായി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. അതിനിടയില്‍ ഇന്ന് നടക്കാനിരുന്ന സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ മഴയ്ക്ക് ഇന്നലെയും ശമനമുണ്ടായിരുന്നില്ല. കനത്തമഴയില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
കനത്ത മഴകാരണം റദ്ദാക്കിയ പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് മദ്രാസ് സര്‍വകലാശാല അറിയിച്ചു.
വെള്ളം പൊങ്ങിയതോടെ ദേശീയ ദുരന്ത നിവാരണ സേന ജനങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണിത്.
അതിനിടയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."