വീട്ടില്‍ അതിക്രമിച്ചു കയറി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 14 വര്‍ഷം തടവ്
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 14 വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. വെള്ളിയാമറ്റം ഇലവുംത്തില്‍ സുമേഷിനെ(30)യാണ് ഇടുക്കി ജില്ലാ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്.
2013 ഏപ്രില്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദ സംഭവം നടന്നത്. വെള്ളിയാമറ്റം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ച് കയറി കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കുട്ടിയുടെ കിടപ്പുമുറിയില്‍വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചുവരുത്തി കതകുതുറന്ന് രക്ഷപെട്ട് പോകാന്‍ ശ്രമിച്ച സമയം വീട്ടിലുള്ളവര്‍ പ്രതിയെക്കണ്ട് തിരിച്ചറിഞ്ഞു.
മാതാവിനോടൊപ്പം ജില്ലാചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ ജെസിജോണ്‍ സേവ്യര്‍ മുമ്പാകെ ഹാജരായ പെണ്‍കുട്ടി കൊടുത്ത പരാതി രേഖപ്പെടുത്തി ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ തുടര്‍ നടപടികള്‍ക്കായി കാഞ്ഞാര്‍ പോലീസിന് അയച്ചുകൊടുക്കുകയും കാഞ്ഞാര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിയുടെ മൊഴി ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
ലൈംഗികാക്രമണം നടത്തിയതിന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമം നാലാം വകുപ്പു പ്രകാരം ഏഴു വര്‍ഷം കഠിനതടവും 10,000രൂപ പിഴയും, ഭവനകൈയേറ്റത്തിന് ഏഴു വര്‍ഷം കഠിനതടവും 10,000രൂപയും പിഴസംഖ്യ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടികഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റ്റി.എ സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."