അസ്ലം വധം: യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തൊടുപുഴ: നാദാപുരത്തെ തൂണേരിയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
മനുഷ്യജീവന് വിലകല്‍പ്പിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കിരാത നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രകടനക്കര്‍ മുന്നറിയിപ്പ് നല്കി. തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് യൂത്ത്ലീഗ് ജില്ലാ ജന. സെക്രട്ടറി ടി.കെ നവാസ്, വൈസ് പ്രസിഡന്റ് പി.എച്ച് സുധീര്‍, സെക്രട്ടറി സി.എം അന്‍സാര്‍, യൂത്ത്ലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, ജന. സെക്രട്ടറി നിസാര്‍ പഴേരി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ്, ജില്ലാ പ്രസിഡന്റ് കെ.എം അന്‍വര്‍, മുഹമ്മദ് ഷെഹന്‍ഷാ, നേതാക്കളായ അന്‍ഷാദ് കുറ്റിയാനി, പി എം നിസാമുദ്ദീന്‍,അന്‍സാരി മുണ്ടക്കല്‍, വി.എം. ജലീല്‍, എ എം നജീബ്, കെ.എ അന്‍ഷാദ്, അന്‍സാര്‍ കണിപ്പറമ്പില്‍, വി.എ താജുദ്ദീന്, ഫൈസല്‍ വരിക്കോടന്‍, ഫൈസല്‍ എല്പറമ്പില്, അജാസ് ചിലവ്, പി.കെ ഫൈസല്‍, കെ.എം അജ്നാസ്, വി എ അജ്നാസ് നേതൃത്വം നല്കി.
തൊടുപുഴ ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ച പ്രകടനത്തെ അഭിവാദ്യം ചെയ്ത് എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എസ് അബ്ദുല്‍ ജബ്ബാര്‍, യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ നവാസ്, നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കെ എച്ച് അബ്ദുല്‍ ജബ്ബാര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ കരിം, പി എന്‍ നൗഷാദ്, നിസാര്‍ പഴേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."