വിമാനയാത്രക്കിടെ നേരിട്ട മോശം അനുഭവം പങ്കുവെച്ച് പി.വി സിന്ധു
മുംബൈ: വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഗ്രൗണ്ട് സ്റ്റാഫ് അജിതേഷില്‍ നിന്നുമാണ് മോശം അനുഭവം നേരിട്ടതെന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു.
അജിതേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും അപ്പോള്‍ എയര്‍ഹോസ്റ്റസായ അഷിമ അതില്‍ ഇടപെടുകയും ചെയ്തു. യാത്രക്കാരോട് ഇങ്ങിനെയാണോ പെരുമാറേണ്ടതെന്ന് അഷിമ ചോദിച്ചപ്പോള്‍ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നും സിന്ധു ട്വീറ്റില്‍ പറയുന്നു.
Sorry to say ..i had a very bad experience?when i was flying by 6E 608 flight to bombay on 4th nov the ground staff by name Mr ajeetesh(1/3)
— Pvsindhu (@Pvsindhu1) November 4, 2017
@IndiGo6E pic.twitter.com/NxjRUlv2jI
— Pvsindhu (@Pvsindhu1) November 4, 2017
ഇതുപോലെയുള്ള ജോലിക്കാരെ നിയമിച്ച് ഇന്‍ഡിഗോ അവരുടെ പേര് കളയുകയാണെന്നും സിന്ധു ട്വീറ്റ് ചെയ്തു.
ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തില്‍ സിന്ധുവിനു പിന്തുണയുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."