HOME
DETAILS

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

  
Web Desk
October 12, 2024 | 2:03 PM

Gurpreet as the savior India draw against Vietnam

ഹാനോയ്: വിയറ്റ്നാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇരു ടീമുകളും ഓരോ ഗോൾവീതം കണ്ടെത്തിയിരുന്നു. 38-ാം മിനിറ്റിൽ ഗുർപ്രീത് സിങിൻ്റെ സെൽഫ് ഗോളിൽ വിയറ്റ്നാമാണ് ആദ്യം അക്കൗണ്ട് തുറന്നത്. 53-ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ സമനില സമനില ​ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ 11-ാം മിനിറ്റിൽ വിയറ്റ്നാമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് തടുത്തിട്ട് ഗുർപ്രീത് രക്ഷകനാകുകയായിരുന്നു.

രണ്ടാം മിനിറ്റിൽ വിയറ്റ്നാം ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്കെതിരെ ആതിഥേയർ പിടിമുറുക്കി. എന്നാൽ അതിവേഗം കളിയിലേക്ക് മടങ്ങിയെത്തിയ നീലപട വിങുകളിലൂടെ മുന്നേറ്റം നടത്തി. എന്നാൽ 11-ാം മിനിറ്റിൽ ബോക്സിൽ രാഹുൽ ബേക്കെ വിയറ്റ്നാം താരത്തെ ഫൗൾ ചെയ്‌തതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ പെനാൽറ്റി കൈപിടിയിലൊതുക്കി ഗുർപ്രീത് ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. 

38-ാം മിനിറ്റിൽ വിയറ്റ്നാം മത്സരത്തിലെ ലീഡെടുത്തു. ഇന്ത്യൻ ബോക്‌സിലേക്കെത്തിയ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് തട്ടിയകറ്റുന്നതിൽ ഗുർപ്രീതിന് പിഴച്ചതാണ് ​ഗോളിൽ അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ഇന്ത്യ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ശൈലിയിൽ പന്തുതട്ടി 53-ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയിലൂടെ സമനില പിടിക്കുകയായിരുന്നു. അൻവർ അലി നൽകിയ ലോങ്ബോൾ സ്വീകരിച്ച് മുന്നേറിയ ഫാറൂഖ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർക്ക് തലക്ക് മുകളിലൂടെ വല കുലുക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിൽ തട്ടി ലക്ഷ്യം അകലുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  4 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  4 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  4 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  4 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  4 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  4 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  4 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  4 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 days ago