HOME
DETAILS

ഗെയില്‍ സമരം തകര്‍ക്കാന്‍ ആസൂത്രിത നീക്കം; പൊലിസ് നടപ്പാക്കുന്നത് ഉന്നതതല തീരുമാനം

  
backup
November 04 2017 | 10:11 AM

gail-strike-police-planning

മലപ്പുറം: കൊച്ചി -മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരം തകര്‍ക്കാന്‍ ആസൂത്രിത നീക്കം. പൊലിസിനെ ഉപയോഗിച്ച് കേസിലുള്‍പ്പെടുത്തിയും തീവ്രവാദ ബന്ധമാരോപിച്ചും സമരത്തെ തകര്‍ക്കാനാണ് നീക്കം നടക്കുന്നത്. ഉന്നതങ്ങളിലെ കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈക്കോടതി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍, കോടതി നടപടിക്കുമുമ്പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാണ് ഗെയില്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇത് നടപ്പാക്കിയെടുക്കാന്‍ പൊലിസിന്റെ പൂര്‍ണ സമ്മതമാണ് ഗെയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയതായാണ് വിവരം. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഗെയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഇന്ന് തിരക്കിട്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും നിര്‍ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നുമാണ് കലക്ടര്‍ അറിയിച്ചത്.

സമരം തകര്‍ക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് മലപ്പുറം ജില്ലയിലെ മരവട്ടത്ത് കഴിഞ്ഞ ഒന്നിന് പൊലിസ് സമരക്കാരെ തല്ലിച്ചതച്ചത്.
സമരവുമായി ബന്ധപ്പെട്ട് ആദ്യം ലാത്തിച്ചാര്‍ജ്ജും പൊലിസ് അതിക്രമവും നടക്കുന്നത് പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് പാലക്കല്‍പീടികയിലായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കായി മുഖ്യമന്ത്രി തൊട്ടടുത്ത് പട്ടാമ്പിയില്‍ വന്ന് പോയതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.

സമരത്തെ എന്തുവിധേനയും നേരിടണമെന്ന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമുണ്ടെന്നായിരുന്നുവെന്ന് അന്ന് ജില്ലാ ഭരണകൂടവും പോലിസ് അധികാരികളും അനൗദ്യോഗികമായി സമ്മതിച്ചതുമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാരെയാണ് അന്ന് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവരടക്കം നിരവധി പേര്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെ സമരം ക്ഷയിക്കുകയായിരുന്നു. പൊലിസിനെതിരേ അന്ന് വി.ടി ബല്‍റാം എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചെങ്കിലും തീവ്ര സ്വഭാവമുള്ളവരാണ് സമരം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇതിന്റെ പിന്തുടര്‍ച്ചയാണ് എരിഞ്ഞിമാവിലെയും മുക്കത്തെയും അതിക്രമം. പൊലിസ് നിശ്ചയിച്ചുറപ്പിച്ച നടപടികളാണ് എരിഞ്ഞിമാവില്‍ അരങ്ങേറിയത്. സമരത്തില്‍പെടുന്നവരെ അറസ്റ്റ് ചെയ്ത് കേസില്‍പെടുത്തുന്നതോടെ സമരത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാകൂ. പൊലിസുണ്ടാക്കിയ നാശനഷ്ടങ്ങള്‍പോലും ഇവരുടെ തലയില്‍ കെട്ടിവച്ച് നടപടിയെടുക്കുകയാണ് പതിവ്.

വന്‍തുക കെട്ടിവെച്ചാല്‍ മാത്രമെ പുറത്തിറങ്ങാനാകുവെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. 1200 പേര്‍ക്കെതിരേയാണ് ഇവിടെ കേസെടുത്തിട്ടുള്ളത്. ഇതോടെ സമരക്കാരുടെ വീര്യം തകര്‍ത്ത് നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം. സമരത്തിനിടെയുണ്ടായ അക്രമം ആസൂത്രീതമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതും ഇതിന്റെ ഭാഗമാണ്.

സമരത്തിന്് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നുവെന്നും പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവിലുണ്ടായ സംഘര്‍ഷത്തില്‍ ആ പ്രദേശത്തുനിന്നല്ലാതെ എവിടെനിന്നാണ് സമരക്കാരെത്തിയതെന്ന് പൊലിസ് വ്യക്തമാക്കുന്നില്ല.
മലപ്പുറത്തെ ചില സംഘടനകളും സമരത്തിന് പിന്നിലുണ്ടെന്നാണ് പൊലിസ് നല്‍കിയ റിപ്പോര്‍ട്ട്.

എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലാണ് അന്ന് പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഇതില്‍ തീവ്രവാദവും ആസൂത്രിതവുമായ നീക്കം ആരോപിക്കുന്ന പൊലിസ്, എംപിയെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ തയാറാവാത്തതും പൊലിസ് തന്ത്രത്തിന്റെ ഭാഗമാണെന്ന് സമരക്കാര്‍ പറയുന്നു. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യമെന്ന് പറയുന്ന പൊലിസ്, മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്പൈപിടലിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

മുകളില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശമാണ് ഇത്തരം നടപടികളിലേക്കും റിപ്പോര്‍ട്ടിലേക്കും പൊലിസിനെ പ്രേരിപ്പിച്ചത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ലോക്കല്‍ പൊലിസുംവരെ ഒരേ ഭാഷയില്‍ സംസാരിക്കുതിന്റെ പൊരുളും മറ്റൊന്നല്ല. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍ കഴിഞ്ഞ ദിവസം മുക്കത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പൊലിസ് പ്രദേശത്ത് അഴിഞ്ഞാടിയത്. 11.30ന് മുക്കം സ്റ്റേഷനിലെത്തിയ ഡി.ജി.പി റൂറല്‍ എസ്പി പുഷ്‌കരന്‍, താമരശേരി ഡിവൈ.എസ്.പി സജീവന്‍ തുടങ്ങിയവരുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി മടങ്ങിയതിനുശേമാണ് സമരവുമായി ബന്ധമില്ലാത്ത 20 പേരെ കസ്റ്റഡിയിലെടുത്തത്.


വീടികളില്‍ കയറിയിറങ്ങി പ്രകോപനമുണ്ടാക്കിയതും അതിനുശേഷമാണ്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയതോടെയാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായത്. ചര്‍ച്ചയില്‍ സമരക്കാരെ പങ്കെടുപ്പിക്കാന്‍ ഇതുവരെ തീരുമാനിക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ചര്‍ച്ച നടക്കുന്നത്.അതേസമയം ഒരു ഭാഗത്ത് സംഘര്‍ഷം തുടരുന്നതിനിടെ മറു ഭാഗത്ത് പൊലിസ് സംരക്ഷണയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി തകൃതിയായി നടക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago