കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ
മീററ്റ്: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന് കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് അഖിലഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞ കമല്ഹാസന് ഈ വിശുദ്ധഭൂമിയില്‍ ജീവിക്കേണ്ടെന്ന് ഹിന്ദുമഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക്ശര്മ പറഞ്ഞു.
കമല്‍ഹാസനെ പോലെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി തൂക്കിക്കൊല്ലുകയോ വെടിവച്ചുകൊല്ലുകയോ വേണം.
ഒരു ഹിന്ദുവായിട്ടും ഹിന്ദുക്കള്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയ കമലിനെപ്പോലുള്ളവര്‍ക്ക് ഈ വിശുദ്ധഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും മരണമാണ് ഇതിനുള്ള മറുപടിയെന്നും അശോക് ശര്‍മ വ്യക്തമാക്കി.
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് കമല്ഹാസന് പറഞ്ഞിരുന്നു. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. ആനന്ദവികടന് മാസികയിലെ പ്രതിവാര പംക്തിയിലായിരുന്നു കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദശക്തികളെ ചെറുത്തു തോല്പിക്കുന്നതില് കേരളം മാതൃകയാണെന്നും കമല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."