HOME
DETAILS
MAL
തോമസ് ചാണ്ടിക്ക് രക്ഷയില്ല; സ്ഥിതി ഗൗരവതരമെന്ന് കാനം
backup
November 04 2017 | 19:11 PM
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് രക്ഷയില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിക്കെതിരായ കോടതി ഉത്തരവ് വന്നതോടെ സ്ഥിതി ഗൗരവതരമാണെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ കാനം പറഞ്ഞു.
ഇനിയും നിയമം ലംഘിക്കുമെന്നത് ഗുരുതരമായ പ്രസ്താവനയാണ്. മന്ത്രിയുടെ പ്രസ്താവനകള്‍ മുന്നണിക്ക് ക്ഷീണമുണ്ടാക്കി. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെയും ഇത് ബാധിച്ചു. ഇനിയെന്തുവേണമെന്നത് എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിയമലംഘനം നടന്നെന്ന് തന്നെയാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."