ബഹ്‌റൈനില്‍ നോട്ടിസ് വിതരണം നിരോധിച്ചു
മനാമ: ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ വ്യാപാര സ്ഥാപനങ്ങളുടേതടക്കമുള്ള എല്ലാ നോട്ടിസുകളും വിതരണം ചെയ്യുന്നത് മനാമ കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് നിരോധിച്ചു. നിരോധനം നിലവില്‍വന്നതായി കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖുസാഇ അറിയിച്ചു.
ഇതനുസരിച്ച് പുറത്തിറക്കുന്ന ലീഫ് ലെറ്ററുകള്‍, ബ്രോഷറുകള്‍, മറ്റു നോട്ടിസുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. വാഹനങ്ങളുടെ ഗ്ലാസുകള്‍ക്കു മുകളിലും വീട്ടു പടിക്കലും ഇത്തരം നോട്ടിസുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
നിരോധനം നിലവില്‍ വരുന്നതോടെ മനാമയില്‍ നോട്ടിസ് വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 1200 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 2 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോട്ടിസ് വിതരണം ചെയ്യുന്നവര്‍ക്കും പിഴശിക്ഷ ലഭിക്കും. ഇവര്‍ക്ക് 75 മുതല്‍ 150 ദിനാര്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."