HOME
DETAILS
MAL
അഫ്ഗാനില്‍ വാട്സ്ആപ്പും ടെലഗ്രാമും നിരോധിക്കുന്നു
backup
November 04 2017 | 19:11 PM
കാബൂള്‍: അഫ്ഗാനിസ്താനില്‍ വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരോധിക്കാന്‍ നീക്കം. ഇരു മാധ്യമങ്ങളും തടയണമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
താലിബാന് അടക്കമുള്ള ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് തടയുന്നത്. ദേശീയ സുരക്ഷാ ഡയരക്ടറേറ്റ് നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. സാമൂഹ്യമാധ്യമങ്ങളുടെയും മൊബൈല്‍ മെസേജ് ആപ്പുകളുടെയും ഉപയോഗം അഫ്ഗാനില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."