HOME
DETAILS
MAL
കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍; സ്വാതന്ത്ര സ്മൃതി സംഗമം നാളെ
backup
August 13, 2016 | 9:54 PM
മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മുവാറ്റുപുഴ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര സ്മൃതി സംഗമം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുവാറ്റുപുഴ കീച്ചേരിപ്പടിയില്‍ നടക്കും.
സംഗമം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും.
വി.എച്ച്.മുഹമ്മദ് മൗലവി, എം.പി.അബ്ദുല്‍ ഖാദര്‍ മൗലവി, എം.എച്ച്.നൗഫല്‍ കൗസരി, നഗരസഭാ കൗണ്‍സിലര്‍മാരായ എം.എ.സഹീര്‍, സി.എം.ഷുക്കൂര്‍, പി.വൈ.നൂറുദ്ദീന്‍, കെ.എ.അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."