HOME
DETAILS

സെപ്റ്റംബര്‍ 25ന് കാര്‍ വിമുക്ത ദിനമായി ആചരിക്കും

  
backup
August 13 2016 | 21:08 PM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-25%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf


കൊച്ചി: നഗരം സെപ്റ്റംബര്‍ 25ന് കാര്‍ വിമുക്ത ദിനത്തിന് വേദിയാവുന്നു. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കാര്‍ വിമുക്ത ദിനാചരണം സംഘടിപ്പിക്കാന്‍ തീരുമാനമായത്.
പനമ്പിള്ളി നഗറാണ് വേദിയായി നിശ്ചയിച്ചത്. മേയര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. മിനിമോള്‍ വി.കെ, പനമ്പിള്ളി നഗര്‍ ഡിവിഷന്‍ കൗണ്‍സിലര്‍, അസിസ്റ്റന്റ് കമ്മിഷണര്‍, പനമ്പിള്ളി നഗര്‍ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇസാഫ്, രാജഗിരി കോളേജ്, മാജിക്‌സ് എന്നിവയുടെ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്
കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അവയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതെയെ കുറിച്ചും അവബോധം സൃഷ്ടികുകയും മെച്ചപ്പെട്ട ജീവിതശൈലിയും പൊതു ഗതാഗതാ ഉപയോഗം പ്രോത്സാഹിപ്പിക്കുയുമാണ് കാര്‍ വിമുക്ത ദിനം ലക്ഷ്യമിടുന്നത്. തികച്ചും മോട്ടോര്‍ വാഹന വിമുക്തമായ നിരത്തില്‍ വിവിധ കലാ കായിക വിനോദങ്ങലൂടെയാണ് ദിനാചരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസാഫ് കഴിഞ്ഞ രണ്ട് കൊല്ലവും തൃശ്ശൂര്‍, ബംഗളൂരു, നാഗ്പുര്‍ എന്നിവിടങ്ങളില്‍ കാര്‍ വിമുക്ത ദിനം വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.
കൊച്ചി നഗരസഭ, ഇസാഫ് , നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനവും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ രീതിയില്‍ ഇടപെടാറുമുള്ള രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സും,ഏജ് ഫ്രണ്ട്‌ലി കൊച്ചിയുടെ കൊച്ചിയുടെ ചുമതലകരായ മാജിക്‌സും സംയുക്തമായാണ് കാര്‍ വിമുക്ത ദിനം സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

10 സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് തന്ത്രം പറഞ്ഞു കൊടുക്കുന്നു, ഉപദേശത്തിന് ഈടാക്കുന്ന ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago