HOME
DETAILS

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകളില്‍ എക്‌സൈസ് പരിശോധന

  
backup
August 13, 2016 | 9:54 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9-2


മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം ഹോംസ്റ്റേകളില്‍ പരിശോധന നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഏഴ് ടീമായി തിരിഞ്ഞ് മുന്നൂറോളം ഉദ്യോഗസ്ഥരാണ് അമ്പതോളം ഹോംസ്റ്റേകളില്‍ പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലയിലെ വിവിധ റെയ്ഞ്ചുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഹോംസ്റ്റേകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരിടത്ത് നിന്ന് പോലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം പരിശോധന ഫോര്‍ട്ട്‌കൊച്ചിയിലെ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചതിനാല്‍ വിവരം ചോര്‍ന്നതായും അതിനാല്‍ പരിശോധന പ്രഹസനമായതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തേണ്ടതിന് പകരം മുപ്പതോളം പേര്‍ ഹോംസ്റ്റേകളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ടൂറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ആന്റണി കുരീത്തറ ആരോപിച്ചു.
പരിശോധനക്ക് എതിരല്ലന്നും അത് ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ വേണമെന്നും സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പരിശോധന ഹോംസ്റ്റേ നടത്തിപ്പ്കാരെ പ്രയാസത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹോംസ്റ്റേകളില്‍ മദ്യവില്‍പ്പന നിയമവിരുദ്ധമാണെന്ന സന്ദേശം നല്‍കുകയെന്നതും പരിശോധനയുടെ ലക്ഷ്യമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ വനിതാ ബില്‍ പാസാക്കാന്‍ കേന്ദ്രം 'പാടുപെടും' 

National
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

Kerala
  •  2 days ago
No Image

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

Kerala
  •  2 days ago
No Image

'ഇറാൻ തോറ്റു, യുഎഇ ജയിച്ചു'; മിസൈൽ ആക്രമണങ്ങളെ അതിജീവിച്ച യുഎഇ മോഡലിനെക്കുറിച്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു; തുണയായി പൊലിസ്

Kerala
  •  2 days ago
No Image

കുത്തിവയ്പ്പില്ലാതെ ശരീരഭാരം കുറയ്ക്കാം; പൊണ്ണത്തടി കുറയ്ക്കാനുള്ള പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  2 days ago
No Image

വോട്ട് എണ്ണും മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചയോ? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എം.കെ രാഘവന്‍; 'അപക്വം, ഗുണകരമല്ല'

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 days ago
No Image

ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി; മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ

Kerala
  •  2 days ago
No Image

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago