HOME
DETAILS
MAL
മഴ: നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചുവിട്ടു
backup
November 06 2017 | 01:11 AM
നെടുമ്പാശ്ശേരി: കനത്ത കാറ്റും മഴയും കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനാകാതെ ഒമാന്‍ എയര്‍ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് മസ്‌കത്തില്‍ നിന്ന് എത്തിയ വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ച് വിട്ടത്. വൈകിട്ട് 5 മണിയോടെ വിമാനം നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. 6.30 ന് മസ്‌കത്തിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."