HOME
DETAILS
MAL
ഗെയില്‍ പൈപ്പ് ലൈനിനെ ന്യായീകരിച്ച് എ.കെ.ബാലന്
backup
November 06 2017 | 01:11 AM
ചിറ്റൂര്‍: ആശങ്കകള്‍ കൃത്രിമവല്ക്കരിക്കലാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ നടക്കുന്നതെന്ന് നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. ഫയര്‍ സര്‍വിസ് അസോസിയേഷന് പാലക്കാട് മേഖലാ സമ്മേളനം ചിറ്റൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിനായി കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച കാല്പുറകോട്ടു വെക്കില്ലെന്നും മന്ത്രി പറഞ്ഞു.
100 വനിതകളെ ഇത്തവണ അഗ്നിശമന സേനയില്‍ ചേര്‍ത്തിട്ടുണ്ട്. ഗ്രേഡ് പ്രമോഷന് ഉത്തരവിട്ടിട്ടുണ്ട്. 38.56 കോടിയാണ് പ്ലാന്‍ ഫണ്ടില്‍ നിന്ന് അഗ്നിശമന വിഭാഗത്തിന് വകയിരുത്തിയിരിക്കുന്നതെന്ന് എ.കെ.ബാലന് പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."