HOME
DETAILS
MAL
രാജിവച്ച ഹരീരിയെ സല്മാന് രാജാവ് സ്വീകരിച്ചു
backup
November 06 2017 | 22:11 PM
റിയാദ്: രാജിവച്ച ലബനീസ് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയെ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് കൊട്ടാരത്തില്‍ സ്വീകരിച്ചു. ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
സഊദിയിലെത്തിയ അദ്ദേഹം അല്‍ അറബിയ ചാനലിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്. ലബനാനിലെ തീവ്രവാദ വിഭാഗമായ ഹിസ്ബുല്ലയുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് ഹരീരി രാജി പ്രഖ്യാപനം നടത്തിയത്.
തനിക്കെതിരേ കൊലപാതക ശ്രമം നടക്കുന്നതായി അദ്ദേഹം അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ലബനാനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയും ഇവര്‍ക്ക് സഹായമേകുന്ന ഇറാനും ലബനാനില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനും രാജ്യം താറുമാറാക്കാനും ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."