വിയറ്റ്നാം വെള്ളപ്പൊക്കം: മരണം 50 ആയി
ഹാനോയ്: വിയറ്റ്നാമില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അന്‍പതായി. കഴിഞ്ഞ ദിവസം മധ്യ-വടക്ക് വിയറ്റ്നാമിലാണ് ഡാംരി ചുഴലിക്കാറ്റും തുടര്‍ന്നു വെള്ളപ്പൊക്കവുമുണ്ടായത്. ഏഷ്യാ-പസഫിക് രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ഇക്കണോമിക് കോ ഓപറേഷന് (അപെക്) ഉച്ചകോടിക്കു മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു സംഭവം.
27 പേരെ കാണാതായി. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയും ജലസ്രോതസുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തതോടെ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ വെള്ളത്തിലായതിനെ തുടര്‍ന്നു പലരും പലായനം ചെയ്തിരിക്കുകയാണ്.
പ്രളയബാധിത പ്രദേശത്തിന്റെ 500 കിലോമീറ്റര്‍ മാറിയുള്ള ദനാങ്ങിലാണ് അപെക് ഉച്ചകോടി നടക്കുന്നത്. ഇവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ 2,000 വീടുകള്‍ പൂര്‍ണമായും 80,000 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു വൈദ്യുത-വാര്‍ത്താവിനിമയ-ഗതാഗത സംവിധാനങ്ങളും തകരാറിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."