കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിത കമ്മിഷനെ തള്ളി എം.സി ജോസഫൈന്‍
കൊച്ചി: ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വാദത്തെ തള്ളി സംസ്ഥാന വനിതാ കമ്മിഷന്‍. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്റേത് തെറ്റായ പ്രസ്താവനയാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്. തങ്ങളോട് യാതൊരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടില്ല.
കേരളത്തെ കുറിച്ച് മനസ്സിലാക്കാതെയാണ് അവര്‍ സംസാരിച്ചത്. ഇത്തരം പ്രസ്താവനകള്‍ ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്താന്‍ വേണ്ടിയുള്ളതാണെന്നും എം സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് ഏതെങ്കിലും ഒരു മതത്തിലേക്ക് മാത്രമല്ല, എല്ലാ മതങ്ങളിലേക്കും നടക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞിരുന്നു.
കേരളത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും ഇത്രയും ഗുരുതരമായിട്ടും സംസ്ഥാന വനിത കമ്മിഷന്‍ സംഭവത്തിന്‍ ഇടപെടാത്തത് എന്താണെന്ന് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."