HOME
DETAILS

നഗരങ്ങളില്‍ മാലിന്യം കുന്നു കൂടുമ്പോള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കുന്ന ശുചിത്വ മിഷനില്‍ സംഭവിക്കുന്നതെന്ത്?

  
backup
November 07 2017 | 07:11 AM

kerala-shuchitwa-mission-story

 

തിരുവനന്തപുരം: കേരളത്തിലെ മാലിന്യ സംസ്‌കരണ മേഖലയില്‍ വിപ്ലവകരമായ ശുചീകരണ വാഗ്ദാനങ്ങളുമായായിരുന്നു ശുചിത്വമിഷന്റെ ഉദയം. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി ഡയറക്ടറായിരിക്കുമ്പോള്‍ ഹരിത കേരള മിഷനും കുടുംബശ്രീയുമൊക്കെ കൈകോര്‍ത്ത് ആശാവഹമായ പല പദ്ധതികളും അവതരിപ്പിച്ച് ജനമാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ശുചിത്വമിഷനിലെ മധ്യവര്‍ഗ ലോബി ഇടപെട്ട് പല പദ്ധതികള്‍ അട്ടിമറിക്കുകയും വഴിമാറ്റി നടപ്പാക്കുകയും ചെയ്തതിലൂടെ ശുചിത്വമിഷന്റെ പ്രവര്‍ത്തനം താളം തെറ്റി.

സേവനദാതാക്കളെ പേരിനുമാത്രം വിളിച്ചുകൂട്ടുകയും പദ്ധതികള്‍ കുത്തക കമ്പനികള്‍ക്ക് മാത്രം അനുവദിച്ച് നല്‍കുകയും ചെയ്തത് ശുചിത്വമിഷന്റെ സുതാര്യത നഷ്ടപ്പെടുത്തി. ടെന്‍ഡര്‍ വിളിച്ച് നടപ്പാക്കുന്ന പല പദ്ധതികളും ശരിയായ രീതിയില്‍ ടെന്‍ഡര്‍ നടപടികള്‍ നടപ്പാക്കാഞ്ഞതോടെ അധിക ബാധ്യതയായി. ഇത് ശുചിത്വമിഷനിലെ സര്‍വ മേഖലകളും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിഴലിലാക്കാനും കാരണമാക്കി.

ഉദ്യോഗസ്ഥരും ടെന്‍ഡര്‍ ഏറ്റെടുക്കുന്ന കമ്പനികളും തമ്മില്‍ ധാരണയാക്കുന്ന കരാറുകള്‍ ശുചിത്വമിഷന്റെ പ്രഖ്യാപിത നയമായ സുതാര്യതക്ക് മങ്ങലേല്‍പ്പിക്കുകയും ലാഭകരമായ പദ്ധതികളുമായി മുന്നോട്ട് വരുന്ന സേവനദാതാക്കളെ പിന്നോട്ടടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ശുചിത്വമിഷന്റെ രൂപീകൃതകാലത്തെ പ്രഖ്യാപിത നയങ്ങളുടെ പച്ചയായ ലംഘനമാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശുചിത്വമിഷനുകീഴില്‍ നടപ്പാക്കുന്ന പല പദ്ധതികളും പല വിലയ്ക്കാണ് നല്‍കുന്നത്. ഉദാഹരണമായി എറണാകുളം ജില്ലയില്‍ നടപ്പാക്കിയ പോട്ട് കമ്പോസ്റ്റ് എന്ന പദ്ധതി 500 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ സമാനമായ പ്ലാസ്റ്റിക് കമ്പോസ്റ്റ് തിരുവനന്തപുരത്ത് 1800 രൂപയ്ക്കാണ് നല്‍കുന്നത്. പൊതുജനങ്ങളെ വിഢികളാക്കി പലവിലയ്ക്ക് ഒരേ പദ്ധതികള്‍ രൂപമാറ്റം വരുത്തി നടപ്പാക്കുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാനല്ല എന്നത് വ്യക്തമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി വന്നിരുന്നത് സംസ്ഥാന ശുചിത്വമിഷന്‍ തലത്തിലായിരുന്നു. എന്നാല്‍ 2015 ഡിസംബര്‍ 18ന് നടന്ന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം 20 ലക്ഷം രൂപയുടെ കമ്പോസ്റ്റിങ് യൂണിറ്റിനും പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ക്കും സാങ്കേതിക അനുമതി നല്‍കുന്നതിന് ജില്ലാ ശുചിത്വമിഷനില്‍ സാങ്കേതിക സമിതി രൂപീകരിച്ച് അധികാരം നല്‍കുന്നതിന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി.

എന്നാല്‍ പദ്ധതികളുടെ സാങ്കേതിക അനുമതി നല്‍കാന്‍ കാലതാമസത്തിന് ഇടയാക്കുന്നതിനാല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ചെയര്‍മാനും ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കണ്‍വീനറും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ അംഗവുമായി ഒരു സമിതി രൂപീകരിച്ച് സാങ്കേതിക അനുമതി നല്‍കാന്‍ ജില്ലാ ശുചിത്വമിഷന് അനുമതി നല്‍കി. എന്നാല്‍ 20 ലക്ഷത്തിന് മുകളില്‍ വരുന്ന പദ്ധതികള്‍ സംസ്ഥാന ശുചിത്വമിഷന്‍ ഓഫിസില്‍ നിന്നാണ് അനുമതി നല്‍കേണ്ടത്. 2015ല്‍ ശുചിത്വമിഷന്‍ ക്ഷണിച്ചിരുന്ന എക്‌സപ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്വച്ഛ് ഭാരത്് മിഷന്‍ പ്രതിപാദിക്കുന്ന സുതാര്യത പൂര്‍ണമായി പാലിച്ചായിരുന്നു. എന്നാല്‍, 2017ലെ കാര്യങ്ങള്‍ അങ്ങനെയല്ല. ശുചിത്വ മിഷനില്‍ പുതിയ ഗവേഷണങ്ങള്‍ വന്നതോടെ അധികാരി വൃന്ദവും നിലവില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വെട്ടിലായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago