HOME
DETAILS
MAL
കുടുംബശ്രീ 250 ബഡ്സ് സ്കൂളുകള്‍ തുടങ്ങും: മന്ത്രി
backup
November 08 2017 | 01:11 AM
കോട്ടയം: കുടുംബശ്രീയെ സുശക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. കുടുംബശ്രീ 250ല്‍ അധികം ബഡ്സ് സ്കൂളുകള്‍ പുതുതായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന'സ്നേഹിത'സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ക്രിസ്തുരാജ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുക, കുട്ടികള്‍ക്ക് സുരക്ഷിത തണല്‍ ഒരുക്കുക എന്നിവയ്ക്കായി സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമാണ് സ്നേഹിത. മുഴുവന്‍ സമയ വനിത അഭിഭാഷകയുടെ സേവനം ഈ കേന്ദ്രങ്ങളില്‍ നല്‍കും. ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവര്‍ തന്നെ കൈകാര്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."